IndiaLatest

സിബിഐ ഡയറക്ടര്‍: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

“Manju”

ഡല്‍ഹി ;പുതിയ സിബിഐ ഡയറക്ടറെ നിശ്ചയിക്കുന്നതു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, പ്രതിപക്ഷത്തെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീ‍ര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

കേരളത്തിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയക്കം പന്ത്രണ്ടു പേര്‍ ആദ്യ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ മൂന്നംഗ പട്ടികയിലേക്ക് ചുരുങ്ങിയപ്പോള്‍ ബെഹ്റയ്ക്ക് ഇടംകിട്ടിയില്ലെന്നാണ് വ്യക്തമാകുന്നത്.അതേസമയം പട്ടിക തയ്യാറാക്കിയ രീതിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. ലോക്സഭ കക്ഷി നേതാവ് അധിര്‍രഞ്ജന്‍ ചൗധരി വിയോജനക്കുറിപ്പ് നല്കിയാണ് പ്രതിഷേധം അറിയിച്ചത്. അധികം വൈകാതെ തന്നെ സിബിഐ ഡയറക്ടറെ പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്. സിബിഐ ഡയറക്ടറായിരുന്ന ആര്‍ കെ ശുക്ല വിരമിച്ചതോടെയാണ് തലപ്പത്ത് പുതിയെ ആളെത്തുന്നത്.

Related Articles

Back to top button