IndiaKeralaLatest

രോഗികളുടെ താടി വടിച്ചും, മുടി കെട്ടിയും ആരോഗ്യ പ്രവര്‍ത്തകർ

“Manju”

ഒഡീഷ: ദിവസേന ആശുപത്രികളില്‍ കോവിഡ് ബാധിച്ച്‌ നിരവധി പേരെയാണ്‌ പ്രവേശിപ്പിക്കുന്നത്. പല രോഗികള്‍ക്കും ദിവസങ്ങളോളം ആശുപത്രിയില്‍ കിടക്കേണ്ട സാഹചര്യമാണുള്ളത്‌എന്നാല്‍ വളരെ കുറച്ച്‌ ആശുപത്രി ജീവനക്കാര്‍ മാത്രമാണ് ഇവരെ പരിചരിക്കാനുള്ളൂ. എന്നാല്‍ കോവിഡ് രോഗികളുടെ ഉന്മേഷം വീണ്ടെടുക്കാന്‍ വ്യത്യസ്തമായ വഴി തേടിയിരിക്കുകയാണ് ഒഡീഷയിലെ എ.കെ.സി.ജി മെഡിക്കല്‍ കൊളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍. രോഗികളെ അണിയിച്ചൊരുക്കിയാണ് ആരോഗ്യ പ്രവര്‍ത്തര്‍ ഇവര്‍ക്ക് ഉന്മേഷം നല്‍കുന്നത്.
രോഗികളുടെ താടി വടിച്ച്‌ നല്‍കുന്നതും, മുടി കെട്ടി കൊടുക്കുന്നതുമായ ആരോഗ്യ പ്രവര്‍ത്തകരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. പിപിഇ കിറ്റ് ധരിച്ച അരോഗ്യ പ്രവര്‍ത്തകര്‍ യുവതിയുടെ മുടി കെട്ടി കൊടുക്കുന്നതും മധ്യവയസ്കനായ ഒരാളുടെ താടി വടിച്ച്‌ നല്‍കുന്നതുമായ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
പ്രതിസന്ധി ഘട്ടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകുടെ നിസ്വാര്‍ത്ഥ സേവനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. ജോലിഭാരം ഏറെയുള്ള സമയത്തും രോഗികള്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കുന്ന ജീവനക്കാരെ പ്രകീര്‍ത്തിച്ച്‌ നിരവധി ആളുകളാണ് രംഗത്ത് എത്തിയത്.

Related Articles

Back to top button