ArticleLatest

ഇന്ന് അഭയാർത്ഥി ദിനം

“Manju”

ലോക അഭയാർത്ഥി ദിനമാണ് ജൂൺ 20.മറ്റു രാജ്യങ്ങളിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടുവരുന്ന അഭയാർത്ഥി നേരിടുന്ന പീഡനങ്ങളും വിഷമതകളും മനസ്സിലാക്കാനായും അവ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനുമാണ് ഈ ദിനം ആചരിക്കുന്നത്.

എല്ലാവരും സമന്മാരാണ് ഓരോരുത്തര്ക്കും സമൂഹത്തിൽ മാറ്റം വരുത്താനാവും അതുകൊണ്ട് ആരെയും ഒഴിവാക്കേണ്ടതില്ല ഈ ചിന്തയാണ് ഐക്യരാഷ്ട്രസഭയുടെ ലോക അഭയാർത്ഥി ദിനാചരണത്തിന് പിന്നിലുള്ളത്.എല്ലാവർക്കും അഭയാർഥികൾക്കു പോലും സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാനാവും എന്ന സന്ദേശമാണ് ഇക്കൊല്ലത്തെ പ്രമേയം.

ലോകത്ത് ഓരോ ഇരുപതു മിനുട്ടിലും ഒരാൾ യുദ്ധമോ പീഡനമോ ഭീകരതയോ ഭയന്ന് എല്ലാം ഉപേക്ഷിച്ച് പോകേണ്ടി വരുന്നു.
തന്റെ മതം വർഗ്ഗം ദേശീയത വംശീയത ഒരു സംഘത്തിലോ രാഷ്ട്രീയപാർട്ടിയിലോ ഉള്ള അംഗത്വം എന്നിവ മൂലം താൻ ക്രൂശിക്കപ്പെടുമോ തന്നെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുമോ എന്നൊക്കെ ഭയന്ന് സ്വന്തം വീടും നാടും മാതൃരാജ്യവും വിട്ടു പോകേണ്ടി വരുന്ന ഗതികെട്ടുവരാണ് അഭയാർത്ഥികൾ.

Related Articles

Back to top button