KeralaLatestThiruvananthapuram

കള്ളിക്കാട് ക്രഷർ യൂണിറ്റിനെതിരെ ബിജെപി സമരം

“Manju”

ജ്യോതിനാഥ് കെ പി

മാണിക്കൽ പഞ്ചായത്തിലെ ജനവാസ മേഖലയായ പൂലന്തറ കള്ളിക്കാട് പ്രദേശത്ത് ക്രഷർ യൂണിറ്റ് തുടങ്ങുന്നതിന് പഞ്ചായത്ത് ലൈസൻസ് കൊടുത്തതിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപി മാണിക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധ സമരം നടത്തി. 450 – ഓളം കുടുംബാംഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ക്രഷർ യൂണിറ്റ് പ്രവർത്തിക്കുന്നത്,അതിനു സമീപത്തുതന്നെ സ്കൂളും പ്രവർത്തിക്കുന്നുണ്ട്. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശം കൂടിയാണ് ഇവിടം.

പഞ്ചായത്തിൽ ഇപ്പോൾ തന്നെ നിരവധി പാറ ക്വാറികളും ക്രഷർ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്, ഇതു കൂടാതെയാണ് വീണ്ടും ക്രഷറിന് അനുമതി കൊടുത്തത് ക്രഷർ മുതലാളിമാരിൽ നിന്നും സിപിഎം നേതാക്കളും പഞ്ചായത്ത് ഭരണസമിതിയും വൻതുക കൈക്കൂലി വാങ്ങിയാണ് ലൈസൻസ് കൊടുത്തത്. പ്രതിഷേധ സമരം ബിജെപി സംസ്ഥാന ട്രഷറർ അഡ്വ ജെ ആർ പത്മകുമാർ ഉദ്ഘാടനം ചെയ്തു. ബി കെ ഷിജു അധ്യക്ഷത വഹിച്ചു. തുടർന്ന് പള്ളിപ്പുറം വിനോദും കുതിരകുളം സുരേന്ദ്രനും ആശംസകളർപ്പിച്ചു, സമരത്തിന് ജയകുമാർ സ്വാഗതവും പാറപ്പറ്റ അഭിലാഷ് നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button