IndiaLatest

ആം ആദ്മി എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക്

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് പോകാന്‍ ഒരുങ്ങുന്നതായി സൂചന. പല എംഎല്‍എമാരെയും ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പതിനൊന്ന് മണിക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് എംഎല്‍എമാരെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 67 എംഎല്‍എമാരില്‍ 48പേരാണ് യോഗത്തിന് എത്തിയത്. സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപി ശ്രമിക്കുന്നെന്ന് എഎപി നേരത്തേ ആരോപിച്ചിരുന്നു. മദ്യ നയവുമായി ബന്ധപ്പെട്ട് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ സിബിഐയും-ഇഡിയും പിടിമുറുക്കിയതിന് പിന്നാലെയായിരുന്നു എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി എഎപി രംഗത്തെത്തിയത്.

Related Articles

Back to top button