IndiaKeralaLatest

കോവിഡ് ; പൊന്നാനി താലൂക്കില്‍ അതീവ ജാഗ്രത

“Manju”

Image result for കോവിഡ് ; പൊന്നാനി താലൂക്കില്‍ അതീവ ജാഗ്രത

മലപ്പുറം: ജില്ലയില്‍ രണ്ട് സ്‌കൂളുകളിലായി 262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊന്നാനി താലൂക്കില്‍ അതീവ ജാഗ്രത. രോഗവ്യാപനം നടന്ന സ്‌കൂളിലും പരിസര പ്രദേശങ്ങളിലും ആര്‍ടിപിസിആര്‍ പരിശോധന നടത്തും. താലുക്ക് പരിധിയിലെ ടര്‍ഫുകള്‍ അടയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ആള്‍ക്കൂട്ടങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിവാഹങ്ങളില്‍ നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അറിയിച്ചു.

മലപ്പുറം ജില്ലയിലെ പെരുമ്ബടപ്പ് വന്നേരി സ്‌കൂളിലും, മാറഞ്ചേരി മുക്കാല സ്‌കൂളിലുമാണ് കോവിഡ് വ്യാപനമുണ്ടായത്. രണ്ട് സ്‌കൂളുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താത്ക്കാലികമായി അടച്ചു. കഴിഞ്ഞ മാസം 25 മുതലാണ് രണ്ട് സ്‌കൂളിലും ക്ലാസ് ആരംഭിച്ചത്. നിലവില്‍ കോവിഡ് പോസിറ്റീവായവരോടും അവരുമായി സമ്ബര്‍ക്കമുള്ളവരോടും ഹോം ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഇരു സ്‌കൂളുകളിലെയും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെയും മറ്റു ജീവനക്കാരെയും നാളെ മുതല്‍ പരിശോധനക്ക് വിധേയമാക്കും.

 

Related Articles

Back to top button