KeralaLatestMalappuram

കടക്കെണിയിലായ കർഷകരെ രക്ഷിക്കുന്നതിനായി ഓൺലൈൻ പ്രതിഷേധവുമായി ഗാന്ധി ദർശൻ മലപ്പുറം

“Manju”

 

മലപ്പുറം: കേരള പ്രദേശ് ഗാന്ധി ദർശൻ മലപ്പുറം ജില്ലാ കമ്മിറ്റി കടക്കെണിയിലായ കർഷകരെ സംരക്ഷിക്കണം എന്ന് ആവിശ്വപെട്ട് ഓൺലൈൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കെപിസിസി നിർവ്വാഹ സമിതി അംഗം സൈദ് മുഹമ്മദ്‌ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ചെയർമാൻ എ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു , ഡിസിസി സെക്രട്ടറി ടി കെ അഷ്‌റഫ്‌ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എസ് .സുധീർ , ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് പുന്നക്കൽ സുരേഷ് , മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് ലത്തീഫ് പൊന്നാനി , ഗാന്ധി ദർശൻ വേദി ജില്ലാ സെക്രട്ടറി രൂപേഷ്, ജില്ലാ ഐ ടി കോർഡിനേറ്റർ ജയപ്രസാദ് ഹരിഹരൻ,ജില്ലാ ഹരിത വേദി കോർഡിനേറ്റർ താണിയിൽ സുരേഷ് , ജില്ലാ വനിതാ ഗാന്ധി ദർശൻ വേദി കൺവീനർ പ്രവിത രവീന്ദ്രൻ , മുസ്തഫ കാടഞ്ചേരി , സനീഷ് പുറങ്ങ് , ടി. പി മോഹനൻ എന്നിവർ പങ്കെടുത്തു .

Related Articles

Back to top button