Uncategorized

ആരോഗ്യപ്രവര്‍ത്തകയ്ക്ക് മര്‍ദനം

“Manju”

സിന്ധുമോള്‍ ആര്‍

 

പരവൂര്‍: ആരോഗ്യ പ്രവര്‍ത്തകയെ ക്വാറന്റീനില്‍ ഇരുന്നയാള്‍ മര്‍ദിച്ചു. കലയ്‌ക്കോടാണ് ആരോഗ്യ പ്രവര്‍ത്തകയേയും ഭര്‍ത്താവിനെയും ഇന്നലെ വൈകിട്ട് മര്‍ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ നുജുമുദ്ദീനെതിരെ പോലീസ് കേസ് എടുത്തു. വിദേശത്തു നിന്ന് എത്തിയ 5 പേര്‍ കലയ്‌ക്കോട് വീടുകളില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. അതില്‍ ഒരാള്‍ക്കാണ് ഇന്നലെ രോഗം സ്ഥിതീകരിച്ചത്. രോഗിയുടെ പേര് ആരോഗ്യ പ്രവര്‍ത്തക പറഞ്ഞതായും എന്നാല്‍ രോഗം സ്ഥിരീകരിക്കാത്ത ആളിന്റെ പേരാണ് രോഗി ആയി പറഞ്ഞത് എന്നും ആരോപിച്ചാണ് നുജുമുദ്ദീന്‍ ആരോഗ്യ പ്രവര്‍ത്തകയെ മര്‍ദിച്ചത്. ഇത് തടയാന്‍ എത്തിയ ഇവരുടെ ഭര്‍ത്താവിനെയും ഇയാള്‍ മര്‍ദിക്കുകയായിരുന്നു. ക്വാറന്റീന്‍ ലംഘിച്ചതിനും ആരോഗ്യ പ്രവര്‍ത്തകയെ മര്‍ദിച്ചതിനും ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തു.

Related Articles

Back to top button