KeralaLatestThiruvananthapuram

ഡോ. പത്മജ സോഫി നെന്നിംഗിന് ഒന്നാം സ്ഥാനം

“Manju”

 

അന്താരാഷ്ട്ര യോഗ ദിനത്തിൽ ജിജ്ഞാസ സംഘടിപ്പിച്ച യോഗ മത്സരത്തിൽ ഡോ. പത്മജ സോഫി നെന്നിംഗ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജിജ്ഞാസ കേരള ഘടകമാണ് ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമിലൂടെ അഭ്യാസ 2020 എന്ന പേരിലുള്ള മത്സരം സംഘടിപ്പിച്ചത്. കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് മത്സരത്തിൽ പങ്കാളിയായത്. അസാമാന്യ മെയ് വഴക്കത്തോടെ ഏകപാദ രാജകോപാസനയുടെ വ്യതിയാനം അവതരിപ്പിച്ചാണ് പത്മജ ഒന്നാം സ്ഥാനം നേടിയത്. പോത്തൻകോട് ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസറായ പത്മജ ജർമ്മൻ സ്വദേശിയായ ഹെർമ്മൻ ജോസഫ് നെന്നിംഗിന്റെയും കെ.വി. അജിത നെന്നിംഗിന്റെയും മകളാണ്. ഓൺലൈൻ മാധ്യമമായ ശാന്തിഗിരി ന്യൂസിലെ വാർത്താവതാരിക കൂടിയാണ് പത്മജ.

രണ്ടാം സ്ഥാനം നേടിയ അമൃതരാജ് അമൃത സ്കൂൾ ഓഫ് ആയുർവേദയിലെ വിദ്യാർത്ഥിയാണ്. പാലക്കാട് വിഷ്ണു ആയുർവേദ കോളേജിലെ ശ്രീലക്ഷ്മി. എൻ. എൽ നും മലപ്പുറത്തെ ഡോ. ദിനേശിനുമാണ് മൂന്നാം സ്ഥാനം . നാലമതെത്തിയ ഈറോഡ് സ്വദേശി മാസ്റ്റർ വി.ശ്വാശിൻ ആകാശ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ചെന്നൈമലൈ ഷെംഫോർഡ് ഫ്യൂച്ചറിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ശ്വാശിൻ ആയിരുന്നു പരിപാടിയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞയാൾ. തിരുപ്പൂർ ജില്ലയിലെ മുതൂർ റോഡ് നിർമ്മല ഹോസ്പിറ്റലിലെ ഡോ.എം. വിജയശങ്കറിന്റെ ഡോ. ശാന്തിനിയുടെയും മകനാണ്.

Related Articles

Back to top button