IndiaLatest

ഗ്രാൻഡ് മാസ്റ്റർ വിശ്വനാഥന്‍ ആനന്ദ് അക്കാദമി ആരംഭിക്കും

“Manju”

വീണ്ടും വിശ്വനാഥന്‍ ആനന്ദ്; ഇത്തവണ ലോക റാപിഡ് ചെസ് കിരീടം

ശ്രീജ.എസ്

ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥന്‍ ആനന്ദ് വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലുമായി ചേര്‍ന്ന് ഒരു അക്കാദമി ആരംഭിക്കുന്നു, അതിലൂടെ അഞ്ച് തവണ ലോക ചാമ്പ്യനായ ആനന്ദ് യുവാക്കള്‍ക്ക് പരിശീലനം നല്‍കും. വെസ്റ്റ്ബ്രിഡ്ജ്-ആനന്ദ് ചെസ് അക്കാദമി എന്ന് പേരിട്ടിരിക്കുന്ന അക്കാദമി രാജ്യത്തെ ഏറ്റവും മികച്ച അഞ്ച് കളിക്കാരെ ആനന്ദ് പരിശീലിപ്പിക്കും.

15 വയസുകാരന്‍ ആര്‍ പ്രാഗ്നാനന്ദ, നിഹാല്‍ സരിന്‍ (16), റൗനക് സദ്വാനി (15), ഡി ഗുകേഷ് (14), ആര്‍ വൈശാലി (19) എന്നിവരാണ് ഫെലോഷിപ്പിന്റെ പ്രാഥമിക പട്ടിക.പങ്കാളിത്തത്തിന്റെ ഭാഗമായി, അര്‍ഹരായവരെ എല്ലാ വര്‍ഷവും തിരിച്ചറിയുകയും മികച്ച ലോക ചെസ്സ് റാങ്കിംഗിലേക്ക് കടക്കാന്‍ സഹായം നല്‍കുകയും ചെയ്യും. .ശരിയായ മാര്‍ഗനിര്‍ദേശപ്രകാരം രാജ്യത്തെ പല കളിക്കാര്‍ക്കും ആദ്യ പത്തില്‍ ഇടം നേടാനും ലോക ചാമ്പ്യന്മാരാകാനും കഴിവുണ്ടെന്നും ആനന്ദ് പറഞ്ഞു.

 

Related Articles

Back to top button