IndiaLatest

കോഹ്‌ലിക്ക് വീണ്ടും റെക്കോഡ്

“Manju”

അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് വിരാട് കോഹ്‌ലിക്ക്. ബുധനാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 16-ല്‍ എത്തിയതോടെ മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധയുടെ റെക്കോഡ് കോലി മറികടന്നു.

ട്വന്റി 20 ലോകകപ്പില്‍ 31 മത്സരങ്ങളില്‍ നിന്ന് 1,016 റണ്‍സായിരുന്നു ജയവര്‍ധയുടെ സമ്പാദ്യം. ബംഗ്ലാദേശിനെതിരേ 44 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ബൗണ്ടറിയുമടക്കം 64 റണ്‍സെടുത്ത കോഹ്‌ലിയുടെ റണ്‍നേട്ടം 25 മത്സരങ്ങളില്‍ നിന്ന് 1065 ആയി.

2012-ലാണ് കോഹ്‌ലി ആദ്യമായി ടി20 ലോകകപ്പില്‍ കളിക്കുന്നത്. ഇതിനോടകം 13 അര്‍ധ സെഞ്ചുറികളും കോഹ്‌ലി നേടിയിട്ടുണ്ട്. 2016-ല്‍ വെസ്റ്റിന്‍ഡീസിനെതിരേ നേടിയ 89 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ട്വന്റി 20 ലോകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍
വിരാട് കോഹ്‌ലി (ഇന്ത്യ) – 25 മത്സരങ്ങളില്‍ നിന്ന് 1065 റണ്‍സ്                        മഹേള ജയവര്‍ധന (ശ്രീലങ്ക) – 31 മത്സരങ്ങളില്‍ നിന്ന് 1,016 റണ്‍സ്
ക്രിസ് ഗെയ്ല്‍ (വെസ്റ്റിന്‍ഡീസ്) – 33 മത്സരങ്ങളില്‍ നിന്ന് 965 റണ്‍സ്്                 രോഹിത് ശര്‍മ (ഇന്ത്യ) – 37 മത്സരങ്ങളില്‍ നിന്ന് 921 റണ്‍സ്                            തിലക് രത്‌നെ ദില്‍ഷന്‍ (ശ്രീലങ്ക) – 35 മത്സരങ്ങളില്‍ നിന്ന് 897 റണ്‍സ്

Related Articles

Back to top button