KeralaLatestThiruvananthapuram

ലോക്ക് ഡൗണിൽ ദുരിതത്തിലായ കലാകാരന്മാർക്ക് കൈത്താങ്ങായി മാസ്കി’ന്‍റെ ബിരിയാണി ചലഞ്ച്

“Manju”

കൃഷ്ണകുമാർ സി.

വെഞ്ഞാറമൂട് : ലോക്ക് ഡൗൺ കാലത്തു ദുരിതത്തിലായ കോമഡി കലാകാരന്മാർക്ക് കൈത്താങ്ങായി മാസ്കി’ന്‍റെ ബിരിയാണി ചലഞ്ച്. വെഞ്ഞാറമൂട്ടിൽ നടന്ന പരിപാടി നെല്ലനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് ‌ സുജിത് എസ് കുറുപ്പ് വെഞ്ഞാറമൂട് സി ഐ വിജയരാഘവന് ബിരിയാണി പാക്കറ്റ് നൽകി ഉത്‌ഘാടനം ചെയ്തു.

മാസ്ക് പ്രസിഡന്‍റ് ബിനു ബി കമൽ അധ്യക്ഷത വഹിച്ചു. സിനിമാ താരം നോബി, ജനമൈത്രി പോലീസ് കോർഡിനേറ്റർ ഷരീർ വെഞ്ഞാറമൂട്, മാസ്ക് വൈസ് പ്രസിഡന്‍റ് അരുൺ, സെക്രട്ടറി സജി മൂങ്ങോട്, ജോയിന്‍റ് സെക്രട്ടറി അസിം ഷാ, ട്രെഷറർ സാബു സർഗ്ഗം, പി ആർ ഒ സലിം മൈലക്കൽ പങ്കെടുത്തു. മിമിക്രി കലാകാരന്മാരുടെ തെക്കൻ കേരളത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് മാസ്ക്. അൻപതോളം കലാകാരന്മാർ പങ്കെടുത്തു.

Related Articles

Back to top button