KeralaLatestThrissur

കണക്കൻകടവ് സ്ലൂയിസ് പാലം : എട്ടാം നമ്പർ ഷട്ടർ പ്രവർത്തനരഹിതമായി

“Manju”

 

ബിന്ദുലാൽ തൃശൂർ

മാള: ചാലക്കുടിപ്പുഴയ്ക്ക് കുറുകെയുള്ള കണക്കൻകടവ് പാലത്തിലെ ഇരുമ്പുഷട്ടർ തകർന്നു. എട്ടാം നമ്പർ ഷട്ടറാണ് മടങ്ങിവളഞ്ഞ് ഇരുമ്പ് വടത്തിൽ തൂങ്ങികിടക്കുന്നത്. ഷട്ടർ ഉയർത്താനോ താഴ്ത്താനോ പറ്റുന്നില്ല.
പുഴയിലെ ജലവിതാനത്തിനനുസരിച്ച് ഈ ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയുമാണ് പതിവ്. നേരത്തേയും പാലത്തിലെ ഷട്ടറുകൾ പൊട്ടിവീഴുകയും കേടാകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ തകർന്ന ഷട്ടറുകൾ ഏറെനാൾ കഴിഞ്ഞാണ് കേടുപാട് തീർത്ത് പുനഃസ്ഥാപിച്ചത്.

കഴിഞ്ഞ മഴക്കാലത്ത് ബോട്ട് വേയിലെ ഷട്ടർ പൊട്ടിവീണിരുന്നു. ഈ ഷട്ടർ ഇതുവരേയും പുനഃസ്ഥാപിക്കാനായിട്ടില്ല. കാലപ്പഴക്കം കൊണ്ട് തകർച്ചയിലായ സ്ലൂയിസ് സംവിധാനം പുനർനിർമിക്കണമെന്ന് നാട്ടുകാരും കർഷകരും സമീപ പഞ്ചായത്തധികൃതരും ഏകസ്വരത്തിൽ ആവശ്യപ്പെടാനാരംഭിച്ചിട്ട് വർഷങ്ങളായി. എന്നാൽ ഇതുവരേയും ഇക്കാര്യത്തിൽ കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.

Related Articles

Back to top button