KannurKeralaLatest

പ്രവാസികളോടുള്ള നീതി നിഷേധത്തിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധം.

“Manju”

 

ഇരിക്കൂർ : കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവാസികളുടെ മടക്ക യാത്രയുമായി ബന്ധപ്പെട്ട് കേന്ദ്ര- കേരള സർക്കാരുകൾ സ്വീകരിക്കുന്ന നീതി നിഷേധ നിലാപാടുകൾക്കെതിരെ
പ്രവാസികളെ കൊലക്ക് കൊടുക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇരിക്കൂർ പഞ്ചായത്തിലെ വിവിധ യൂണിറ്റുകളിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. സിദ്ധീഖ് നഗറിൽ ജില്ലാ ട്രഷറർ എൻ.എം. ശഫീഖ് ,ഇരിക്കൂർ ടൗണിൽ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ റഷീദ് ഹസ്സൻ പട്ടുവത്ത് പഞ്ചായത്ത് ട്രഷറർ കീത്തടത്ത് മുസ്തഫ ,പെരുവളത്ത് പറമ്പ് പഞ്ചായത്ത് സെക്രട്ടറി എം.പി നസീർ എന്നിവർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ യൂണിറ്റ് നേതാക്കളായ മുഹ്സിൻ ഇരിക്കൂർ , കെ.പി നസീം ,എൻ.ഖാലിദ് , അൻവർ ,കെ .പി ഇബ്രാഹിം ,ശബീർ ഇരിക്കൂർ തുടങ്ങിയവർ നേതൃത്വം നൽകി.

ഹർഷദ്ലാൽ തലശ്ശേരി

Related Articles

Back to top button