Latest

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 കോടിയിലേക്ക്

“Manju”

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 20 കോടിയിലേക്ക്.മരണസംഖ്യ 42.40 ലക്ഷമായി ഉയര്‍ന്നു. പതിനേഴ് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അരലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അന്‍പത്തിയേഴ് ലക്ഷം കടന്നു. 6.29 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പതിനാറ് ലക്ഷമായി ഉയര്‍ന്നു. 4.23 ലക്ഷം പേര്‍ മരിച്ചു. 3.84 കോടി പേര്‍ രോഗമുക്തി നേടി. കേരളത്തിലാണ് ഇപ്പോള്‍ രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Articles

Back to top button