Latest

കോവിഡ് പ്രതിരോധത്തില്‍ മുന്‍പന്തിയില്‍ ഇന്ത്യ

“Manju”

യുണൈറ്റഡ് നേഷന്‍സ്: കോവിഡ് മഹാമാരിക്കാലത്ത് വാക്‌സീന്‍ നയത്തില്‍ ഇന്ത്യ വേറിട്ടു നിന്നുവെന്നും ലോകത്തിനു മുഴുവനുമുള്ള വാക്‌സീനുകളുടെ ഉത്പാദന ഹബായി രാജ്യം മാറിയെന്നും രാജ്യാന്തര നാണയനിധി ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. ദുരിത സമയത്ത് വാക്‌സീനുകള്‍ ഉത്പാദിപ്പിക്കാനും വിവിധരാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കാനും ഇന്ത്യ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മഹാമാരിയെ നേരിടുന്നതില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്മര്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സീന്‍ നല്‍കി. വാക്‌സിനേഷന്‍ നയത്തിലൂടെ ആഗോള ആരോഗ്യ പ്രതിസന്ധിയില്‍ ഇന്ത്യ നിര്‍ണായക റോളാണ് വഹിക്കുന്നത്. ഇന്ത്യയുടെ വളര്‍ച്ചയെ കോവിഡ് ബാധിച്ചു. എന്നാല്‍ വിപണി തുറന്നതോടെ രാജ്യം തിരിച്ചുവരവിന്റെ പാതയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര വനിതാദിനത്തോട് അനുബന്ധിച്ച്‌ ഡോ. ഹന്‍സ മേത്ത ലക്ചര്‍ ഉദ്ഘാടനം ചെയ്യവെയാണ് വാക്‌സിന്‍ നയത്തില്‍ ഇന്ത്യയുടെ പ്രാധാന്യം എടുത്ത് പറഞ്ഞത്. യു എന്നിലെ ഇന്ത്യയുടെ സ്ഥിര ദൗത്യവും യുണൈറ്റഡ് നേഷന്‍സ് അക്കാദമിക് ഇംപാക്ടും സംയുക്തമായി വിര്‍ച്വല്‍ ആയാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ പരിഷ്‌കരണവാദിയും അദ്ധ്യാപികയും യുഎന്നിന്റെ മനുഷ്യാവകാശ കമ്മിഷനില്‍ 194748ല്‍ ഇന്ത്യയുടെ പ്രതിനിധിയുമായിരുന്നു ഡോ. ഹന്‍സ മേത്ത.

Related Articles

Back to top button