KeralaLatestThiruvananthapuram

മകന്റെ ഓര്‍മ്മ ദിനത്തില്‍ ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി എം.എല്‍.എ

“Manju”

സിന്ധുമോള്‍ ആര്‍

 

കിളിമാനൂര്‍: ഭിന്നശേഷിക്കാരനായ മകന്റെ ഓര്‍മ്മ ദിനത്തില്‍ തട്ടത്തുമല ബഡ്സ് സ്കൂളില്‍ ഒാണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി ബി.സത്യന്‍ എം.എല്‍.എ. മകന്‍ ബോബിയുടെ മൂന്നാം ചരമവാര്‍ഷിക ദിനമായ ഇന്നലെ സ്കൂളില്‍ അനുസ്മരണവും സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം എം.എല്‍.എ നിര്‍വഹിച്ചു. ബഡ്സ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി പഞ്ചായത്തിന്റെയും എം.എല്‍.എയുടെയും സഹകരണത്തോടെ പകല്‍വീട് നിര്‍മ്മിച്ചതിന് നാട്ടുകാര്‍ എം.എല്‍.എയെ ആദരിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ലാലി, വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍, സമഗ്ര ശിക്ഷാ കേരളം ബ്ലോക്ക് പ്രോജക്‌ട് കോ ഒാര്‍ഡിനേറ്റര്‍ വൈശാഖ് കെ.എസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Check Also
Close
Back to top button