KannurLatest

ശാന്തിഗിരി ആശ്രമം വള്ള്യായിയില്‍ പ്രാര്‍ത്ഥനാലയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

“Manju”

വള്ള്യായി: ശാന്തിഗിരി ആശ്രമം വള്ള്യായിയില്‍ (കണ്ണൂര്‍) പ്രാര്‍ത്ഥനാലയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ഒന്നാം നിലയുടെ പ്രധാന സ്ലാബ് കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തിയായി. ഡീ ഷട്ടറിംഗിന്റെ പണികളും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാവുമെന്ന് ആശ്രമം ഇന്‍ ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി അറിയിച്ചു.

ജോലിയുടെ അടുത്ത ഘട്ടം ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. അടുത്ത ആറുമാസത്തിനുള്ളില്‍ കോണ്‍ക്രീറ്റ് ജോലികള്‍ പൂര്‍ത്തിയാവും. 14719 ചതുരശ്ര അടിയില്‍ രണ്ടുനിലകളിലായാണ് പ്രാര്‍ത്ഥനായലം ഒരുക്കുന്നത്. 2025 പകുതിയോടെ പ്രാര്‍ത്ഥനാലയം നാടിന് സമര്‍പ്പിക്കാനാകുമെന്നാണ് കരുതുന്നതെന്നും സ്വാമി പറഞ്ഞു.

Related Articles

Back to top button