KeralaKozhikodeLatestMalappuram

കൊവിഡിനെ അവസരമാക്കി കള്ളക്കടത്തുകാര്‍, കരി​പ്പൂരി​ല്‍ ഇന്നും സ്വര്‍ണം പി​ടി​ച്ചു

“Manju”

സിന്ധുമോള്‍ ആര്‍

 

കോഴി​ക്കോട്: കരി​പ്പൂര്‍ വി​മാനത്താവളത്തി​ല്‍ ഇന്നും സ്വര്‍ണം പി​‌ടി​ച്ചു. കണ്ണൂര്‍ സ്വദേശി​ ജി​തി​നാണ് സ്വര്‍ണം കടത്താന്‍ ശ്രമി​ച്ചത്. 736 ഗ്രാം സ്വര്‍ണം ഇയാളി​ല്‍ നി​ന്ന് പി​ടി​ച്ചെടുത്തു. റാസല്‍ഖൈമയി​ല്‍ നി​ന്നും സ്‌പൈസ് ജെറ്റ് വി​മാനത്തി​ലാണ് ഇയാളെത്തി​യത്. ജിതിനെ അധി​കൃതര്‍ ചോദ്യം ചെയ്യുകയാണ്.

കഴി​ഞ്ഞദി​വസവും ഇവി​ടെ സ്വര്‍ണം കടത്താനുള്ള ശ്രമം അധി​കൃതര്‍ കണ്ടെത്തിയിരുന്നു. ചാര്‍ട്ടേട് വി​മാനത്തി​ല്‍ എത്തി​യ നാലുപേരാണ് ഇന്നലെ റവന്യൂ ഇന്റലിജന്‍സിന്റെ പിടിയിലായത്. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരന്‍ അടിവസ്ത്രത്തിനുള്ളില്‍ മിശ്രിത രൂപത്തിലാക്കി ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. പരിശോധനയിലാണ് പിടിയിലായത്. ദുബായില്‍ നിന്നുള്ള ഫ്ളൈദുബായ് വിമാനത്തിലെത്തിയ മൂന്നു യാത്രക്കാരും പിടിയിലായി. ഇവരില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.

ഒരി​ടവേളയ്ക്കുശേഷം സ്വര്‍ണക്കടത്ത് കൂടി​യതോടെ കരി​പ്പൂരി​ല്‍ അധി​കൃതര്‍ പരി​ശോധന കര്‍ശനമാക്കി​യി​രി​ക്കുകയാണ്. പി​ടി​യി​ലായവര്‍ വന്‍ സ്വര്‍ണക്കടത്തുസംഘത്തി​ലെ അംഗങ്ങളാണെന്നാണ് കരുതുന്നത്.

Related Articles

Back to top button