KeralaLatestWayanad

പുനരധിവാസ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

“Manju”

ശ്രീജ.എസ്

കല്പറ്റ: പുത്തുമല പുനരധിവാസ പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. പ്രളയബാധിതരെ പുനരധിവസിപ്പിക്കാനായി മേപ്പാടി കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലിയില്‍ മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ് വാങ്ങി നല്‍കിയ സ്‌നേഹഭൂമി എന്ന് പേരിട്ടിരിക്കുന്ന ഏഴേക്കര്‍ ഭൂമിയില്‍ 56 വീടുകളാണ് നിര്‍മിച്ച് നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ 62 പേരുടെ വീടുകള്‍ പൂര്‍ണമായും നിരവധി പേരുടെ വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു.

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പ്രോജക്ട്-പുത്തുമല പുനരധിവാസ പദ്ധതി ‘ഹര്‍ഷം” എന്ന പേരിലാണ് അറിയപ്പെടുക. പദ്ധതിയിലെ 52 പ്ലോട്ടുകള്‍ക്ക് നറുക്കെടുപ്പിലൂടെ അവകാശികളെ കണ്ടെത്തിയിട്ടുണ്ട്. ആര്‍ക്കിടെക്ട് അസോസിയേഷന്റെ കോഴിക്കോട് ചാപ്റ്ററാണ് വീടുകളുടെ രൂപരേഖ തയ്യാറാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ വീടുകള്‍ നിര്‍മിക്കാനായി നാലു ലക്ഷം രൂപ വീതം നല്‍കും. സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണവും വീടുകളുടെ നിര്‍മാണത്തിനുണ്ട്. ഹെല്‍ത്ത് സെന്റര്‍, കമ്യൂണിറ്റി സെന്റര്‍, കുടിവെള്ള സൗകര്യം തുടങ്ങിയവ ഇവിടെയുണ്ടാകും.

Related Articles

Back to top button