KeralaLatest

സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. വ്യാഴാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് ഗ്രാമിന് 4455 രൂപയിലും പവന് 35,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4490 രൂപയിലും പവന് 35,920 രൂപയിലും ആണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

ഇതോടെ സ്വര്‍ണത്തിന് ഇന്നും ഇന്നലെയുമായി ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഇടിഞ്ഞു. ചൊവ്വാഴ്ച ഗ്രാമിന് 4525 രൂപയും പവന് 36200 രൂപയും എന്ന റെക്കോര്‍ഡ് നിരക്കിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ 1 ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. ജൂണ്‍ മാസത്തെ അപേക്ഷിച്ച്‌ സ്വര്‍ണ വിപണി ജൂലൈ മാസത്തില്‍ മുന്നേറ്റം തുടരുകയാണ്

Related Articles

Back to top button