LatestThiruvananthapuram

ഒരാഴ്ച ഇരുചക്ര വാഹന പരിശോധന കര്‍ശനമാക്കും

“Manju”

തിരുവനന്തപുരം : വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്നവരെ പിടികൂടാന്‍ ഇന്ന് മുതല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന. ‘ഓപ്പറേഷന്‍ സൈലന്‍സ്’ എന്ന പേരില്‍ 18 വരെയാണ് പരിശോധന നടത്തുന്നത്. പ്രധാനമായും ഇരുചക്രവാഹനങ്ങള്‍ കേന്ദ്രീകരിച്ചാകും പരിശോധനകള്‍.

ഹെഡ്‌ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാന്‍ഡില്‍ ബാര്‍ മാറ്റുക, അനധികൃത രൂപമാറ്റം വരുത്തല്‍ എന്നിവയ്ക്കെതിരെ നടപടിയെടുക്കും. മാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. എല്ലാ വിഭാഗത്തിലെയും വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരിശോധനയ്ക്കിറങ്ങണമെന്നും അഡീഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍ നിര്‍ദ്ദേശിച്ചു.

Related Articles

Back to top button