IndiaLatest

മോദി @20 പുസ്തകം പ്രകാശനം ചെയ്ത് ഉപരാഷ്ട്രപതി

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രതിഭാസമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മോദി@20 ഡ്രീംസ് മീറ്റിംഗ് ഡെലിവറി എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിയുമെന്ന് ലോകത്തിന് മുന്നില്‍ തെളിയിച്ച നേതാവാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രചയിതാക്കള്‍ വ്യക്തമായി വിശകലനം ചെയ്യുകയും വസ്തുതകളെ സമര്‍ത്ഥമായി അവതരിപ്പിക്കുകയും ചെയ്തു. ഒരു ഐതിഹാസിക നേതാവിന്റെ 20 വര്‍ഷത്തെ ആകര്‍ഷകമായ യാത്രയുടെ രൂപരേഖ രചയിതാക്കള്‍ സമര്‍ത്ഥമായി അവതരിപ്പിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

നരേന്ദ്ര മോദിയുടെ കഴിഞ്ഞ 20 വര്‍ഷത്തെ ജീവിതത്തെപ്പറ്റിയാണ് പുസ്തകം. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതല്‍ക്ക് പ്രധാനമന്ത്രി സ്ഥാനം വരെയുള്ള 20 വര്‍ഷത്തെ രാഷ്ട്രീയ ജീവിതമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. വിവിധ മേഖലകളിലെ പ്രമുഖരായ വ്യക്തികള്‍ സമാഹരിച്ച വിവരങ്ങളാണ് 458 പേജുകളുള്ള ഈ പുസ്തകത്തിലുള്ളത്. ഇംഗ്ലീഷ് ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രസാദകര്‍ രൂപ പബ്ലിക്കേഷന്‍സാണ്.

പ്രധാനമന്ത്രി ദേശീയ തലത്തില്‍ ഒരു പ്രതിഭാസമാണ്. അദ്ദേഹത്തിന്റെ വ്യത്യസ്തമായ ചിന്താപ്രക്രിയ, എന്തുകാര്യത്തിനും മുന്‍കൈയെടുക്കല്‍, സജീവമായ സമീപനം, പരിവര്‍ത്തനാത്മകമായ നേതൃശൈലി എന്നിവ ഈ പുസ്തകം അവതരിപ്പിക്കുന്നുണ്ടെന്നും വെങ്കയ്യനായിഡു പറഞ്ഞു.

ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, അന്തരിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കായിക താരം പി വി സിന്ധു, പ്രശസ്ത ബോളിവുഡ് താരം അനുപം ഖേര്‍ തുടങ്ങിയ 22 എഴുത്തുകാര്‍ ചേര്‍ന്നാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

Related Articles

Back to top button