LatestThiruvananthapuram
തിരുവനന്തപുരം ടെക്നോ സിറ്റി രമേശ് ചെന്നിത്തല സന്ദർശിച്ചു
ജ്യോതിനാഥ് കെ പി
പോത്തൻകോട്: തിരുവനന്തപുരം ടെക്നോപാർക്കിന്റ വികസന പദ്ധതിയായ ടെക്നോസിറ്റി ക്ക് വേണ്ടി ഏറ്റെടുത്തിരിക്കുന്ന ഭൂമിയിൽ കളിമൺ ഖനനം നടത്താനുള്ള സംസ്ഥാന മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ നീക്കത്തിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ടെക്നോളജിയുടെ മറവിൽ കളിമൺ ഖനനം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു.