ErnakulamKeralaLatest

മൈത്രി ഡിജിറ്റല്‍ സോഷ്യല്‍ മീഡിയ ഡേ കേരള 2020 വെബിനാര്‍ 30ന്

“Manju”

സിന്ധുമോള്‍ ആര്‍

 

കൊച്ചി: മൈത്രി അഡ്വര്‍ടൈസിംഗ് ഏജന്‍സി സംഘടിപ്പിക്കുന്ന ‘സോഷ്യല്‍ മീഡിയ ഡേ കേരള 2020″ വെബിനാര്‍ ജൂണ്‍ 30ന് ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 4.30വരെ നടക്കും. സോഷ്യല്‍ മീഡിയ ആന്‍ഡ് കള്‍ച്ചര്‍ ക്രിയേഷന്‍ എന്ന വിഷയത്തിലൂന്നിയായിരിക്കും ഇക്കുറി ചര്‍ച്ചകള്‍. പുതിയ സോഷ്യല്‍ മീഡിയ സംസ്‌കാരം ഫലപ്രദമായി ബ്രാന്‍ഡുകള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതും ചര്‍ച്ചയാകും.

ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്യും. കണ്ടന്റ് ക്രിയേറ്റര്‍,​ ഏജന്‍സി,​ ബ്രാന്‍ഡ് മേഖലകളിലെ പ്രശസ്‌തരുടെ സാന്നിദ്ധ്യമാണ് ഇത്തവണത്തെ മുഖ്യാകര്‍ഷണം. പ്രമുഖ അഡ്വര്‍ടൈസിംഗ് ഏജന്‍സി ഒഗിള്‍വി യു.കെയുടെ വൈസ് ചെയര്‍മാന്‍ റോറി സതര്‍ലാന്‍ഡ്,​ പ്യൂമ ഗ്രൂപ്പ് അസോസിയേറ്ര് ഡയറക്‌ടര്‍ ആന്‍ഡ് മാര്‍ക്കറ്രിംഗ് ഹെഡ് ഡെബോസ്‌മി‌ത മജുംദെര്‍,​ പ്രമുഖ ഡിജിറ്റല്‍ എജന്‍സിയായ വെബ്‌ചട്‌ണിയുടെ ക്രിയേറ്റീവ് ഡയറക്‌ടര്‍ പി.ജി. ആദിത്യ,​ ഹോം ഗ്രോണ്‍ സി.ഇ.ഒ ആന്‍ഡ് കോ-ഫൗണ്ടര്‍ വര്‍ഷ പത്ര,​ ‘കരിക്ക്’ യൂട്യൂബ് ചാനല്‍ ഫൗണ്ടറും ക്രിയേറ്രീവ് ഹെഡ്ഡുമായ നിഖില്‍ പ്രസാദ്,​ ബ്ളോഗര്‍ സുജിത് ഭക്തന്‍,​ മൈത്രി അഡ്വര്‍ടൈസിംഗ് എജന്‍സി ഐഡിയേഷന്‍ ഡയറക്‌ടര്‍ വേണുഗോപാല്‍ ആര്‍. നായര്‍,​ അസോസിയേറ്ര് ക്രിയേറ്റീവ് ഡയറക്‌ടര്‍ ഫ്രാന്‍സിസ് തോമസ് എന്നിവര്‍ വെബിനാറില്‍ സംസാരിക്കും. വിവിധ കള്‍ച്ചര്‍ ക്രിയേഷന്‍ അവാര്‍ഡുകളും വെബിനാറില്‍ സമ്മാനിക്കും.

Related Articles

Back to top button