IndiaLatest

പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച്‌ വിജയ് ശേഖര്‍ ശര്‍മ്മ

“Manju”

പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ പാര്‍ട്ട്‌ടൈം നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച്‌ വിജയ് ശേഖര്‍ ശര്‍മ്മ. എന്നാല്‍ പേടിഎമ്മിന്റെ എംഡി സ്ഥാനത്ത് അദ്ദേഹം തുടരും. പേയ്ടിഎം ബാങ്ക് പുതിയ ചെയര്‍മാനെ വൈകാതെ നിയമിക്കും. വിജയ് ശേഖര്‍ ശര്‍മ്മയ്ക്ക് 51% ഓഹരിയാണ് പേടിഎം പേയ്‌മെന്റ് ബാങ്കില്‍ ഉള്ളത്.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ശ്രീനിവാസന്‍ ശ്രീധര്‍, മുന്‍ ഐഎഎസ് ഓഫിസര്‍ ദേവേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അശോക് കുമാര്‍ ഗാര്‍ഗ്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ രജനി എസ് സിബല്‍ തുടങ്ങിയവരെ പുതിയ സ്വതന്ത്ര ഡയറക്ടര്‍മാരായി നിയമിച്ചു.

ഫെബ്രുവരി 29ന് ശേഷം പേടിഎം ബാങ്കിന്റെ സേവിങ്‌സ്/കറന്റ് അക്കൗണ്ടുകള്‍, വാലറ്റുകള്‍, ഫാസ്ടാഗ്, നാഷനല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കാനാകില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിജയ് ശേഖര്‍ ശര്‍മ്മയുടെ രാജി എന്നതും ശ്രദ്ധേയമാണ്. ചട്ടലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആര്‍ബിഐയുടെ നടപടി. പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെതിരായ നടപടി പുനഃപരിശോധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസും വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button