ശ്രീജ.എസ്
കൊല്‍ക്കത്ത: മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു. ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യശ്വന്ത് സിന്‍ഹ തൃണമൂലിലെത്തുന്നത്. കൊല്‍ക്കത്തയിലെ പാര്‍ട്ടി ഓഫീസിലെത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.
ഡെറിക് ഒബ്രിയാന്,സുബ്രത മുഖര്‍ജി , സുദീപ് ബന്ദോപാധ്യായ, എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2018ലാണ് യശ്വന്ത് സിന്‍ഹ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്. വാജ്പേയ് മന്ത്രിസഭയില്‍ അദ്ദേഹം ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.