IndiaLatest

കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപപ്പെടുത്താന്‍ എന്‍.സി.പി

“Manju”

കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപപ്പെടുത്താൻ എൻ.സി.പി
ലക്നൗ : രാജ്യത്ത് മൂന്നാം മുന്നണി രൂപപ്പെടുത്താന്‍ പ്രതിപക്ഷ ഐക്യം ശക്തമാക്കി എന്‍.സി.പി. കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ശരത് പവാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് യോഗം. എന്നാല്‍ കോണ്‍ഗ്രസ്‌ അടക്കമുള്ള പാര്‍ട്ടികളെ മാറ്റിനിര്‍ത്തുന്നത് കൂടുതല്‍ ദോഷം ചെയ്യുമെന്ന നിലപാടിലാണ് പ്രശാന്ത് കിഷോര്‍.
മൂന്നാം ബദല്‍ കൊണ്ട് വരാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയാണ് ശരദ് പവാര്‍. വൈകിട്ട് ചേരുന്ന യോഗത്തില്‍ പ്രാദേശിക കക്ഷികള്‍ ആണ് പങ്കെടുക്കുക. ശരത് പവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കത്തിന് തൃണമൂല്‍ കോണ്‍ഗ്രസാണ് ശക്തമായ പിന്തുണ നല്‍കുന്നത്. ടി.എം.സിക്ക് വേണ്ടി യശ്വന്ത് സിന്‍ഹ യോഗത്തിനെത്തും.
ശിവസേന, സി.പി.ഐ ആര്‍.ജെ.ഡി, എ.എ.പി ഉള്‍പ്പെടെ 15 പാര്‍ട്ടികളിലെ നേതാക്കളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഫാറൂഖ് അബ്ദുള്ള, പവന്‍ വര്‍മ, സജ്ഞയ് സിങ്, എപി സിങ്, തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. എന്നാല്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. ബി.ജെ.പിക്കെതിരെ വിശാല സഖ്യ ആവശ്യവുമായി രംഗത്ത് എത്തയ പ്രശാന്ത് കിഷോര്‍, കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തുന്നതിനെ എതിര്‍ത്തു.
പ്രതിപക്ഷ പാര്‍ട്ടികള്‍ വിഘടിച്ചു നിന്നാല്‍ ബി.ജെപിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്ന് അദ്ദേഹം പറഞ്ഞു. 2024ലെ ലോകസഭ തെരഞ്ഞെടുപ്പ് ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ സ്വീകരികേണ്ട തന്ത്രങ്ങള്‍ സംബന്ധിച്ച ആലോചനകള്‍ യോഗത്തില്‍ ഉണ്ടാകും.

Related Articles

Back to top button