KeralaLatest

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: 47 അറസ്റ്റ്, 89 കേസ്

“Manju”

തിരുവനന്തപുരം • കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കുടുക്കാൻ സംസ്ഥാന വ്യാപകമായി പൊലീസ് ഇന്നലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. വിവിധയിടങ്ങളിൽ നിന്നു പിടിച്ചെടുത്ത 143 ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഏറെയും സൂക്ഷിച്ചിരുന്നത് 6 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങൾ.

110 ഇടങ്ങളിലായി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു നടത്തിയ തിരച്ചിലിൽ അറസ്റ്റിലായത് 47 പേർ. 89 കേസ് റജിസ്റ്റർ ചെയ്തു. ഇടുക്കി ജില്ലയിൽ പിടിയിലായവരിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ യുവ ഡോക്ടറുമുണ്ട്.

Related Articles

Back to top button