IndiaLatest

കോ​വി​ഡ് വ്യാ​പ​നം; കേ​ന്ദ്ര സം​ഘം വീ​ണ്ടും കേരളത്തിലേക്ക്

“Manju”

ന്യൂഡല്‍ഹി: കോ​വി​ഡ് വ്യാ​പ​നത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കേ​ന്ദ്ര സം​ഘം വീ​ണ്ടും കേരളത്തിലേക്ക്.കേ​ര​ള​ത്തി​ലെ സ്ഥി​തി അ​തീ​വ ആ​ശ​ങ്ക ജ​ന​ക​മാ​ണെ​ന്നും ക​ര്‍​ശ​ന ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ചൂ​ണ്ടിക്കാ​ട്ടി കേ​ന്ദ്ര ആ​രോ​ഗ്യ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ന്‍ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു ക​ത്ത​യ​ച്ചു.

ജൂ​ലൈ പ​ത്തി​നും പ​ത്തൊ​ന്‍​പ​തി​നും ഇ​ട​യി​ല്‍ കേ​ര​ള​ത്തി​ല്‍ 91617 കോ​വി​ഡ് കേ​സു​ക​ളും 775 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു എ​ന്നും രാ​ജേ​ഷ് ഭൂ​ഷ​ന്‍റെ ക​ത്തി​ല്‍ ചൂ​ണ്ടിക്കാ​ട്ടു​ന്നു. ജൂ​ണ്‍ 28 ന് ​ശേ​ഷം കോ​ട്ട​യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 64 ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടായി. ​മ​ല​പ്പു​റ​ത്ത് 59 ശ​ത​മാ​ന​വും എ​റ​ണാ​കു​ള​ത്ത് 46.5 ശ​ത​മാ​ന​വും തൃ​ശൂ​രി​ല്‍ 45.4 ശ​ത​മാ​ന​വും വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടായി​ട്ടു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ക​ണ്ടെ യ്ന്‍റ്മെ​ന്‍റ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ക്ക​ശ​മാ​ക്കാ​ന്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Back to top button