IndiaLatest

ബ്രോഡ് ബാന്‍ഡ് വേഗത വര്‍ധിപ്പിക്കാന്‍ ശുപാര്‍ശയുമായി ട്രായ്

“Manju”

ഡല്‍ഹി ; വയര്‍ഡ് ബ്രോഡ് ബാന്‍ഡിന്റെ മിനിമം വേഗത സെക്കന്‍ഡില്‍ 512 കെബി എന്നത് 2 എംബിയാക്കി ഉയര്‍ത്തണമെന്ന ശുപാര്‍ശയുമായി ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ സേവന ദാതാക്കളെ പ്രോത്സാഹിപ്പിക്കാന്‍ ലൈസന്‍സ് ഫീസ് ഇളവുകള്‍ നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്.

രാജ്യത്തെ ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി 298 പേജുകള്‍ ഉള്ള വിശദമായ റിപ്പോര്‍ട്ടാണ് ട്രായ് തയ്യാറാക്കിയിരിക്കുന്ന്. മികച്ച കണക്ടിവിറ്റി ഒരോ ഇന്ത്യക്കാരന്റെയും അടിയന്തര ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രോഡ്ബാന്‍ഡ് ശൃംഖല ശക്തിപ്പെടുത്തുന്നതിനായി നിക്ഷേപം നടത്തണം. കൂടുതല്‍ ശേഷിയുള്ളതും, വേഗമേറിയതും, വിശ്വസ്തവുമായ നെറ്റ്വര്‍ക്ക് കണക്ടിവിറ്റി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ട്രായ് ആവര്‍ത്തിക്കുന്നു.

ഡൗണ്‍ലോഡ് വേഗം അനുസരിച്ച്‌ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളെ മൂന്നായി തരം തിരിക്കണമെന്നാണ് ട്രായ് ശുപാര്‍ശ. അന്താരാഷ്ട്രതലത്തില്‍ താരതമ്യം ചെയ്യുബോള്‍ ഇന്ത്യയിലെ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് വേഗതയും സേവനത്തിന്റെ നിലവാരവും വളരെ കുറവാണ്. ഇതില്‍ മാറ്റമുണ്ടാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം.

Related Articles

Back to top button