IndiaLatest

ചൈനീസ് ഉപകരണങ്ങൾക്ക് ‘വൈറസ്’ പരിശോധന

“Manju”

 

ന്യൂഡൽഹി • ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഊർജ ഉപകരണങ്ങൾക്ക് കർശന പരിശോധന ഏർ‌പ്പെടുത്തുമെന്ന് കേന്ദ്രമന്ത്രി ആർ.കെ. സിങ്. സ്വയം പര്യാപ്തത നേടുന്നതിന്റെ ഭാഗമായി സോളർ മൊഡ്യൂളുകൾക്ക് ഓഗസ്റ്റ് 1 മുതൽ 25 ശതമാനവും സോളർ സെല്ലുകൾക്ക് 15 ശതമാനവും ഇറക്കുമതി ചുങ്കം ചുമത്തും.‌ ഊർജ മേഖലയിൽ ഉപയോഗിക്കുന്ന ചൈനീസ് ഉൽപന്നങ്ങളിൽ മാൽവെയർ, ട്രോജൻ വൈറസ് എന്നിവയുടെ സാന്നിധ്യം പരിശോധിക്കുന്നതോടൊപ്പം ഗുണനിലവാരം ഉറപ്പുവരുത്തുകയുമാണു ലക്ഷ്യം.

തന്ത്രപ്രധാന മേഖല എന്ന നിലയ്ക്ക് ഊർജമേഖലയെ ശത്രുരാജ്യങ്ങളുടെ വിധ്വംസക പ്രവർത്തനങ്ങളിൽ നിന്നു സംരക്ഷിക്കേണ്ടതുണ്ട്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഈ രാജ്യങ്ങളിൽ നിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ മുൻകൂട്ടി സർക്കാരിന്റെ അനുമതി വാങ്ങണം. ഊർജമേഖലയിലെ ഉപകരണങ്ങളിൽ ദൂരെയിരുന്ന് നിയന്ത്രിക്കാവുന്ന മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യാനാകുമെന്നു റിപ്പോർട്ടുകളുണ്ട്. ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ കർശന പരിശോധനയുണ്ടാകുമെന്നും ആർ.കെ. സിങ് പറഞ്ഞു.

Related Articles

Back to top button