InternationalLatest

മാര്‍സെലോ ഫ്രഞ്ച് ക്ലബിലേക്ക്…

“Manju”

റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരമായ മാര്‍സെലോ പുതിയ ക്ലബിലേക്ക്. മാര്‍സെലോയെ ഫ്രഞ്ച് ക്ലബായ നീസ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. റയല്‍ മാഡ്രിഡ് വിട്ട മാര്‍സലോ ഇപ്പോള്‍ ഫ്രീ ഏജന്റ് ആണ്‌. മാര്‍സലോയുമായി നീസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മാര്‍സലോ ഫുട്ബോളില്‍ നിന്ന് വിരമിക്കാന്‍ ആലോചിക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് താരത്തെ നീസ് സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ വരുന്നത്.അവസാന 15 വര്‍ഷമായി മാര്‍സലോ റയല്‍ മാഡ്രിഡിന് ഒപ്പം ആയിരുന്നും അവസാന കുറച്ച്‌ സീസണുകളായി മാര്‍സലോ റയല്‍ ടീമില്‍ ആദ്യ ഇലവനില്‍ ഉണ്ടാകുന്നത് കുറവായിരുന്ന മാര്‍സലോയുടെ കരാര്‍ പുതുക്കണ്ട എന്ന് റയല്‍ മാഡ്രിഡ് തീരുമാനിക്കുകയായിരുന്നു. റയലിനായി 545 മത്സരങ്ങള്‍ മാര്‍സലോ കളിച്ചിട്ടുണ്ട്. 38 ഗോളും 103 അസിസ്റ്റും അദ്ദേഹം സംഭവാന ചെയ്തു. 25 കിരീടങ്ങള്‍ റയലിനൊപ്പം നേറിയ മാര്‍സലോ ആണ് റയല്‍ മാഡ്രിഡിനൊപ്പം ഏറ്റവും കൂടുതല്‍ കിരീടം നേടിയ താരവുമാണ് മാര്‍സെലോ.

Related Articles

Back to top button