KozhikodeLatest

സര്‍ട്ടിഫിക്കറ്റുകള്‍ വീട്ടിലെത്തിച്ച്‌ കാവിലുംപാറ പഞ്ചായത്ത്

“Manju”

ശ്രീജ.എസ്

കാവിലുംപാറ : ഓണ്‍ലൈനായി ആവശ്യപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കി കാവിലുംപാറ ഗ്രാമപ്പഞ്ചായത്ത്. കോവിഡ് 19 മഹാമാരിക്ക് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന സാമൂഹിക അകലം ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഫോണ്‍, ഇ മെയില്‍, വാട്‌സ്‌ആപ്പ് വഴി ആവശ്യപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകള്‍ രണ്ടു ദിവസത്തിനകം വീടുകളില്‍ നേരിട്ട് എത്തിച്ചുനല്‍കും.

വിവിധ ആവശ്യങ്ങള്‍ക്കായി പഞ്ചായത്ത് ഓഫീസില്‍ വരുന്നവര്‍ക്കും ജീവനക്കാര്‍ക്കും തെര്‍മല്‍ സ്കാനിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും തിരക്ക് ഏറിയതോടെ സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ പുതിയ സംവിധാനം. ഇത്തരത്തില്‍ വരുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് ജീവനക്കാരെ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button