മണ്ഡലകാലം, നട നാളെ തുറക്കും
സിന്ധുമോൾ. ആർ
പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ വൈകീട്ട് അഞ്ചിന് തുറക്കും. തീര്‍ഥാടകര്‍ക്ക് തിങ്കളാഴ്ച മുതലാണ് പ്രവേശനം. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് പ്രവേശന അനുമതി.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദര്‍ശനം. 60നും 65നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ 24 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. മല കയറുമ്ബോള്‍ മാസ്ക് നിര്‍ബന്ധമല്ല. ഉപയോഗിച്ച മാസ്ക് ശേഖരിച്ച് നശിപ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.കടകളില്‍ സാനിറ്റൈസറുകളും മാസ്കുകളും അണുനശീകരണ സാധനങ്ങളും ലഭ്യമാക്കും. മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ തുടങ്ങിയവയും പ്രവര്‍ത്തിപ്പിക്കും.