KeralaLatest

പത്തനംതിട്ടയിൽ പ്രളയമുന്നറിയിപ്പ്

“Manju”

പത്തനംതിട്ട: യാസ് ചുഴലിക്കാറ്റിന്റെ ഫലമായി പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ. പമ്പ, അച്ചൻകോവിലാർ എന്നിവിടങ്ങളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ഉയർന്നു. ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം പ്രളയ മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

വെള്ളം കയറാൻ സാദ്ധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത ഇടങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിർദ്ദേശത്തിൽ പറയുന്നു. വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവരുടെ നിർദ്ദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണണെന്നും അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് റാന്നി അങ്ങാടി ഉപാസന കടവില്‍ ജലനിരപ്പ് ഉയർന്നിരുന്നു. മൂഴിയാറില്‍ നിന്ന് കക്കി ഡാമിലേക്കുള്ള റോഡില്‍ മണ്ണിടിച്ചിലുണ്ടായി. കഴിഞ്ഞ വര്‍ഷവും ഇവിടെ മഴയിൽ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.

പത്തനംതിട്ടയിലുണ്ടായ കനത്ത മഴയെ തുടർന്ന് പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കുറുമ്പൻമൂഴി, അറയാഞ്ഞിലിമൺ കോസ് വേകളിലും പമ്പയിലും റാന്നി വലിയ തോട്ടിലും ജനനിരപ്പ് ഉയർന്നു. കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇവിടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles

Back to top button