Latest

വടകരയില്‍ വന്‍ വിദേശമദ്യവേട്ട; യുവാവ് പിടിയിൽ

“Manju”

വി.എം.സുരേഷ്കുമാർ

വടകര: വടകരയില്‍ വന്‍ വിദേശമദ്യവേട്ട. മാഹിയില്‍ നിന്നു കാറില്‍ കടത്തിയ 402 കുപ്പി മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍.ആലപ്പുഴ കുട്ടനാട് വേഴാപ്ര തുരുത്തി പറമ്പില്‍ ടി.എം.ജിനില്‍ (36) ആണ് പിടിയിലയാത്.ദേശീയപാതയില്‍ പുതുപ്പണത്ത് വാഹന പരിശോധനക്കിടയിലാണ് ഇയാള്‍ കുടുങ്ങിയത്. മാഹിയില്‍ നിന്ന് കെഎല്‍ 7 സിപി 7386 നമ്പര്‍ കാറില്‍ കടത്തിയ 402 കുപ്പികളിലായുള്ള 252 ലിറ്റര്‍ മദ്യം എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷിജില്‍ കുമാറും പാര്‍ട്ടിയും പിടികൂടുകയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജി.ആര്‍.രാഗേഷ് ബാബു, ടി. സനു, എ.,പി. ഷിജിന്‍, പി.ലിനീഷ്, ഇ.എം.മുസ്ബിന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.സീമ, ഡ്രൈവര്‍ ആര്‍.എം.് ബബിന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. മാഹിയില്‍ മദ്യത്തിനു വില കുറഞ്ഞതിനാല്‍ കേരളത്തിലേക്ക് മദ്യക്കടത്ത് വര്‍ധിച്ചിരിക്കുകയാണ്.

Related Articles

Back to top button