KeralaLatest

ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയ 10 കോടി തിരികെ നല്‍കണം-ഹൈക്കോടതി

“Manju”

കൊച്ചി:  മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിലേക്കു ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പത്തുകോടി രൂപ തിരിച്ചു നല്‍കണമെന്ന് ഹൈക്കോടതി. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുക്കളുടേയും അവകാശി ഗുരുവായൂരപ്പനാണെന്നും ഉത്തരവില്‍ പറയുന്നു. ബി.ജെ.പി. നേതാവ് എന്‍. നാഗേഷ് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്.ദുരിതാശ്വാസ നിധിയിലേക്കു രണ്ടുതണയായി പത്തു കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം നല്‍കിയിരുന്നത്. എന്നാല്‍ ഇത് നിയമ വിരുദ്ധമാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. ട്രസ്റ്റി എന്ന നിലയില്‍ ദേവസ്വത്തിന് സ്വത്തുവകകള്‍ പരിപാലിക്കാന്‍ മാത്രമാണ് അവകാശം. ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുവകകളുടെയും അവകാശി ഗുരുവായൂരപ്പനാണെന്ന് ഹൈക്കോടതി ഉത്തരവില്‍ സൂചിപ്പിക്കുന്നു.

 

Related Articles

Back to top button