ErnakulamLatest

വ്യത്യസ്ത അധ്യാപന ശൈലിയുമായി പ്രമോദ് മാല്യങ്കര

“Manju”

വ്യത്യസ്ത അധ്യാപന ശൈലിയുമായി പ്രമോദ് മാല്യങ്കര | Pramod Malyankara with different teaching style | Madhyamam
പറവൂര്‍: നൂതന മാര്‍ഗങ്ങളിലൂടെ വിദ്യാര്‍ഥികള്‍ക്ക് പഠനമാതൃകകള്‍ കാണിച്ചുനല്‍കിയ പ്രമോദ് മാല്യങ്കര എന്ന അധ്യാപകന്‍ ഈ അധ്യാപകദിനത്തിലും തിരക്കിലാണ്. എറണാകുളം ജില്ലയിലെ പറവൂര്‍ എസ്.എന്‍.വി സംസ്കൃത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കൂളിലെ സാമ്ബത്തികശാസ്ത്ര അധ്യാപകനാണ്​ പ്രമോദ് മാല്യങ്കര.
ഹയര്‍ സെക്കന്‍ഡറിയില്‍ സാമ്പത്തികശാസ്ത്രം പഠിപ്പിക്കാന്‍ പാഠഭാഗങ്ങള്‍ പാട്ട് രൂപത്തില്‍ തയാറാക്കിയും സ്കിറ്റ്, മൈം, ചാക്യാര്‍കൂത്ത് തുടങ്ങിയവയിലൂടെ അവതരിപ്പിച്ചും അധ്യാപകന്‍ ശ്രദ്ധേയനായിരുന്നു. ലോക്ഡൗണ്‍കാലത്ത് വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആയപ്പോള്‍ പാഠഭാഗങ്ങള്‍ ഓഡിയോ ബുക്കിന്റെയും വിഡിയോ ബുക്കിന്റെയും രൂപത്തിലാക്കി. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്രദമായ നൂറില്‍പരം കരിയര്‍ ടിപ്സ് വിഡിയോകള്‍ തയാറാക്കി കൈയടി നേടി.
സ്കൂളിലെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ മികച്ച സംഘാടകന്‍ കൂടിയാണ്​. സാമ്പത്തിക ശാസ്ത്രത്തിന് പുറമെ മനഃശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം സ്കൂളിലെ കൗണ്‍സലിങ് സെന്‍ററിന്റെയും നേതൃത്വം നല്‍കിവരുന്നു.
ഗുരുശ്രേഷ്ഠ അധ്യാപക പുരസ്കാരം, ക്രിയേറ്റിവ് ടീച്ചര്‍ അവാര്‍ഡ്, ടീച്ചര്‍ എക്സലന്‍റ്​ അവാര്‍ഡ്, ഇന്നവേറ്റിവ് ടീച്ചര്‍ അവാര്‍ഡ് തുടങ്ങി 15ല്‍പരം പുരസ്​കാരങ്ങള്‍ നേടിയിട്ടുണ്ട്​. കരിയര്‍ ഗൈഡന്‍സ് കൗണ്‍സിലിങ് ഹയര്‍ സെക്കന്‍ഡറി വിഭാഗം എറണാകുളം ജില്ല ജോയന്റ്​ കോഓഡിനേറ്റര്‍ കൂടിയാണ്.

Related Articles

Back to top button