InternationalLatest

ഇന്ത്യ – ഒമാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഉടന്‍

“Manju”

മസ്‌കത്ത് : സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) നടപ്പാക്കാന്‍ ഇന്ത്യയും ഒമാനും രംഗത്ത്. ഒമാന്‍ അടക്കമുള്ള വിവിധ രാജ്യങ്ങളുമായി കരാര്‍ രൂപപ്പെട്ടുവരികയാണെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഇന്ത്യ -ഒമാന്‍ വ്യാപാരം 2019- 2020 സാമ്പത്തിക വര്‍ഷം 593.1 കോടി ഡോളര്‍ ആയിരുന്നു. 2020 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള വ്യാപാരം 463 കോടി ഡോളര്‍ ആണ്. നാലായിരത്തിലേറെ ഇന്ത്യ- ഒമാന്‍ സംയുക്ത സംരംഭങ്ങളാണ് ഒമാനിലുള്ളത്.

യുഎഇ അടക്കമുള്ള മറ്റു ജിസിസി രാഷ്ട്രങ്ങള്‍ക്കും യുകെ അടക്കമുള്ള രാഷ്ട്രങ്ങള്‍ക്കുമൊപ്പമാണ് ഒമാന്‍ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നത്. ഈ രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടന്നുവരുന്നതായും പിയൂഷ് ഗോയല്‍ വ്യക്തമാക്കി .

Related Articles

Back to top button