IndiaLatest

അണ്‍ലോക്ക് രണ്ടാം ഘട്ടത്തിലേക്ക്; രാഷ്ട്രത്തെ അഭിസംബോധന ചെയ്‍തു മോദി

“Manju”

ശ്രീജ.എസ്

 

രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ദിനംപ്രതി കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം നിലവിലുണ്ട്. കണ്ടൈന്‍മെന്‍റ് സോണുകളിലെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂലൈ 31 വരെ നീട്ടിയിരുന്നു. ഇത്‌ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതല്‍ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 18,522 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5.66 ലക്ഷമായി. 3.34 ലക്ഷം ആളുകള്‍ ഇതുവരെ രോഗമുക്തി നേടി. 2.15 ലക്ഷം പേര്‍ വിവിധ സംസ്ഥാനങ്ങളിലായി നിലവില്‍ ചികിത്സയിലുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ ചൈനയ്ക്ക് ഉചിതമായ മറുപടി നല്‍കിയതായി മോദി പ്രതികരിച്ചിരുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തെക്കുറിച്ചും പരാമര്‍ശിച്ചിരുന്നു. ഇന്ത്യയെ കൂടുതല്‍ ശക്തമാക്കാന്‍ പ്രാദേശികമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനും ആവശ്യപ്പെട്ടു. ഇന്നലെ ടിക് ടോക്, യുസി ബ്രൗസര്‍ ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിരുന്നു. ഈ ആപ്ലിക്കേഷനുകള്‍ കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും സ്വകാര്യതാ ലംഘനം നടത്തുന്നുവെന്നതുമാണ് നിരോധനത്തിന് കാരണമെന്ന് ഉന്നത ഇന്റലിനജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

Related Articles

Back to top button