Uncategorized

കായംകുളത്ത് നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച്‌ ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

“Manju”

റെജിപുരോഗതി

 

ആലപ്പുഴ: കായംകുളത്ത് നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച്‌ ഒരാള്‍ മരിച്ചു. അര്‍ത്തികുളങ്ങര, നിറയില്‍ മുക്ക് സ്വദേശി ജേക്കബ് ജോണ്‍ (55) ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അര്‍ത്തികുളങ്ങര, നിറയില്‍ മുക്ക് സ്വദേശി ജേക്കബ് ജോണ്‍ (55) ആണ് മരിച്ചത്. ഇവരെ മൂന്നുപേരെയും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ 12.30ഓടെ കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ നിറയില്‍ മുക്കിന് സമീപമായിരുന്നു അപകടം.

അപകടത്തിന്റെ ശബ്ദം കേട്ട് ഉറക്കമുണര്‍ന്ന പരിസരവാസികള്‍ വിവരമറിയിച്ചതനുസരിച്ച്‌ കായംകുളം ഫയര്‍ ഫോഴ്‌സെത്തിയാണ് വാഹനത്തില്‍ കുടുങ്ങി കിടന്ന നാല് പേരെയും പുറത്തെടുത്തത്. ഇവരെ ഉടന്‍ കായംകുളം ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജേക്കബ് ജോണ്‍ മരണപ്പെട്ടിരുന്നു.. മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറും.

 

Related Articles

Check Also
Close
Back to top button