InternationalLatest

യു.എ.ഇ. യില്‍ നവപൂജിതം സത്സംഗംഇന്ന്.

“Manju”

 

ബുര്‍ദുബായ് (യു.എ.ഇ.): നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് യു.എ.ഇ.യിലെ ബുര്‍ദുബായ് റോള സ്ട്രീറ്റിലുള്ള ജേക്കബ്സ് ഗാര്‍ഡൻ ഹോട്ടലില്‍ സത്സംഗം നടക്കും. ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സത്സംഗം ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ആശ്രമം ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഇന്‍ചാര്‍ജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി ആമുഖ പ്രഭാഷണം നടത്തും. ധന്യ റിഷാല്‍ ഗുരുവാണിയും, സജീവ് സരോജിനി സ്വാഗതവും ആശംസിക്കുന്ന സത്സംഗത്തില്‍ പൗര്‍ണ്ണമി മുരളി, റാണി അനില്‍ എന്നിവര്‍ ഗുരുവന്ദനവും ശീതള്‍ പ്രശാന്ത് അവതരണവും ബേബി അര്‍പ്പിത സനൂപ് ഗുരുഗീതവും ആലപിക്കും. ശില്‍പ ചിറയില്‍ നന്ദി രേഖപ്പെടുത്തും. തുടര്‍ന്ന് കേരള സദ്യയും വൈകിട്ട് നാല് മണിവരെ സ്നേഹ സംഗമവും നടക്കും.

ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാം ജനദിന പൂജിത സമര്‍പ്പണം നവപൂജിതത്തോടനുബന്ധിച്ച് രാജ്യത്തിനകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി സത്സംഗങ്ങള്‍ സംഘടിപ്പിച്ചു വരുന്നതിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച ദുബായില്‍ സത്സംഗം നടക്കുന്നത്. ബഹറനില്‍ ഇന്നലെ നടന്ന സത്സംഗത്തിലും സര്‍വ്വാദരണീയ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ആദരണീയ സ്വാമി ജനനന്മ ജ്ഞാനതപസ്വിയും പങ്കെടുത്തിരുന്നു.

ബഹറിനിൽ നടന്ന സംത്സഗത്തിൽ നിന്ന്

Related Articles

Back to top button