KeralaLatest

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കം

“Manju”

സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കം. തൃശൂര്‍ തേക്കിൻകാട് മൈതാനിയില്‍ നിന്നും ദീപശിഖ പ്രയാണം ആരംഭിച്ചതോടു കൂടി കായികമേളക്ക് തുടക്കമായി.ദീപശിഖ ഫുട്ബോള്‍ താരം ഐ എം വിജയൻ ഏറ്റുവാങ്ങി.
പുതിയ കായിക താരങ്ങളെ കുറിച്ചുള്ള തന്റെ പ്രതീക്ഷകളും ഐ എം വിജയൻ പങ്കുവച്ചു. സംസ്ഥാന സ്കൂള്‍ കായികോത്സവം കാണാൻ കുന്നംകുളത്തേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ കുന്നംകുളം വോക്കേഷണല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ മൈതാനത്താണ് മേള നടക്കുന്നത് . അഞ്ചുദിവസമായി നടക്കുന്ന മേളയില്‍ 3000ത്തിലധികം കുട്ടികള്‍ മാറ്റുരയ്ക്കും.ആറുവിഭാഗങ്ങളിലായി ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍ .രാജ്യത്ത് ആദ്യമായി സംസ്ഥാന സ്കൂള്‍ കായികോത്സവം പകലും രാത്രിയുമായി നടത്തിയത് കഴിഞ്ഞതവണ കേരളത്തിലാണ്. ഇതേ മാതൃക തന്നെ ഇത്തവണയും തുടരും.

Related Articles

Back to top button