KeralaLatest

നായയെ തല്ലിക്കൊന്ന സംഭവത്തില്‍ സ്വമേധയാ കേസെടുത്തു

“Manju”

കൊച്ചി: തിരുവനന്തപുരത്ത്​ വളര്‍ത്തുനായെ തല്ലിക്കൊന്ന് കടലിലെറിഞ്ഞ സംഭവത്തില്‍ ഹൈകോടതി സ്വമേധയാ കേസെടുത്തു. സമൂഹമാധ്യമങ്ങളില്‍ നായെ കൊല്ലുന്ന രംഗങ്ങള്‍ പ്രചരിച്ചതോടെയാണ്​ ഹൈകോടതി സംഭവത്തില്‍ ഇട​പെട്ടത്​. വിഴിഞ്ഞം അടിമലത്തുറ സ്വദേശി ക്രിസ്തുരാജന്‍റെ ലാബ് ഇനത്തില്‍പെട്ട വളര്‍ത്തുനായെയാണ് കൊന്നത്. ഈ സംഭവത്തില്‍ അന്വേഷണം നടത്തിയ വിഴിഞ്ഞം പൊലീസ് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. അടിമലത്തുറ സ്വദേശികളായ സുനില്‍ (22), ശിലുവയ്യന്‍ (20), പതിനേഴുകാരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്​.

Related Articles

Back to top button