LatestThiruvananthapuram

‘കരുതൽ വീടിന്റെ’ നാട്ടറിവ് ; ഗുരുപ്രിയന് മൂന്നാം സ്ഥാനം

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിൽ നിന്നും സർട്ടിഫിക്കറ്റും, ട്രോഫിയും ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ഗുരുപ്രിയൻ ഏറ്റുവാങ്ങി

“Manju”

തിരുവനന്തപുരം : കേരള സാംസ്കാരിക വകുപ്പ് ഭാരത് ഭവന്റെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് നടത്തിയ സ്റ്റേ അറ്റ് ഹോം ബ്രേക്ക് ദി ചെയിൻ സമയത്ത് 23 വിഭാഗങ്ങളിലായി നടത്തിയ നവമാധ്യമ സാംസ്കാരിക ദൗത്യമായ കരുതൽ വീടിന്റെ നാട്ടറിവ് മത്സര വിഭാഗത്തിൽ മൂന്നാം സ്ഥാനം ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി ഗുരുപ്രിയൻ.എസ് കരസ്ഥമാക്കി.പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിൽ നിന്നും സർട്ടിഫിക്കറ്റും, ട്രോഫിയും ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ഗുരുപ്രിയൻ ഏറ്റുവാങ്ങി. പോത്തൻകോട് ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റൽ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് മാനേജർ ശ്രീജിത് എസിന്റെയും ലിജി ശ്രീജിത്തിന്റെയും മകനും ശാന്തിഗിരി വിദ്യാഭവനിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ് ഗുരുപ്രിയൻ.

 

Related Articles

Back to top button