InternationalLatest

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍റെ വന്‍ സെെനിക നീക്കം,​​ ഭീകരരുമായി ചര്‍ച്ച നടത്തി ചെെന,​ 20,​000 പാക് സെെനികരെ നിയന്ത്രണരേഖയില്‍ വിന്യസിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യ ചെെന തര്‍ക്കം നിലനില്‍ക്കെ പാകിസ്ഥാന്റെ പ്രകോപനം. ഗില്‍ഗിത്-ബാള്‍ട്ടിസ്ഥാന്‍ പ്രദേശത്താണ് പാക് സെെന്യം നീക്കം തുടങ്ങിയത്. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ 20,000 സെെനികരെ വിന്യസിച്ചു. പാക് അധിനിവേശ കാശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാനിലാണ് രണ്ട് കമ്പനി സേനയെ പാകിസ്ഥാന്‍ വിന്യസിച്ചിരിക്കുന്നത്.

അതേസമയം, ഇന്ത്യന്‍ സെെന്യവും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും തമ്മില്‍ ഇതുസംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തുണ്ട്. പാകിസ്ഥാന്‍ ആഭ്യന്തര അട്ടിമറി നടത്താന്‍ സാദ്ധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. പാകിസ്ഥാന്‍റെ വ്യോമനീക്കം ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. കാശ്മീരില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ഭീകരസംഘടനയായ അല്‍ ബദറുമായി ചൈനീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കാശ്മീരില്‍ നൂറോളം പാകിസ്ഥാന്‍ തീവ്രവാദികള്‍ അട്ടിമറി ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ട്. മുമ്ബ് കാശ്മീരില്‍ 120 ഓളം ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. എന്നാല്‍ അവരില്‍ ഭൂരിഭാഗം പേരും സ്വദേശത്തുള്ളവരായിരുന്നു. വിദേശ തീവ്രവാദികളുടെ എണ്ണം കുറവാണ്. കഴിഞ്ഞ കുറച്ച്‌ നാളുകളായി കാശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലുകളും പതിവാണ്

Related Articles

Back to top button