IndiaLatest

ആന്റണി ബ്ലിങ്കൻ നാളെ ഇന്ത്യയില്‍

“Manju”

ന്യൂഡല്‍ഹി: അഞ്ചാമത് ഇന്ത്യയുഎസ് 2+2 മന്ത്രിതല ചര്‍ച്ച നാളെ നടക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, യുഎസ് മന്ത്രിസഭാംഗങ്ങള്‍ എന്നിവരാണ് 2+2 മന്ത്രിതല ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കാനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇന്ത്യയിലെത്തും. സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുഎസ് പങ്കാളിത്തത്തെക്കുറിച്ചും ക്വാഡ് ഉച്ചകോടിയിലൂടെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ചര്‍ച്ച ചെയ്യും. ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ ആഴത്തിലാക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ഇടയിലെ വിഷയങ്ങളും ഇസ്രായേല്‍ഹമാസ് യുദ്ധത്തെ കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തും. കൂടാതെ റഷ്യയുക്രെയ്ൻ യുദ്ധവും ആഗോള സുരക്ഷാ സാഹചര്യത്തില്‍ അതിന്റെ പ്രത്യാഘാതങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.

Related Articles

Back to top button