IndiaLatest

ഡല്‍ഹിയില്‍ നാളെ മുതല്‍ ‘സ്പുട്നിക് വി’ വാക്സിന്‍ ലഭ്യമാകും

“Manju”

ഡല്‍ഹിയില്‍ നാളെ മുതല്‍ ‘സ്പുട്നിക് വി’ കോവിഡ് വാക്സിന്‍ ലഭ്യമാകും.ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ നിന്നാണ് വാക്സിന്‍ ലഭ്യമാവുക. രാജ്യത്ത് വാക്സിന്‍ ക്ഷാമം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്പുട്നിക് എത്തുന്നത്.
ആശുപത്രി നിരക്കുകളും നികുതിയുമെല്ലാം ഉള്‍പ്പെടെ സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്റെ പരമാവധി വില 1145 രൂപയായിരിക്കും.സ്പുട്നിക്കിന്റെ ഇന്ത്യയിലെ നിര്‍മാണ-വിതരണാവകാശം നേടിയിട്ടുള്ളത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. ഡോ. റെഡ്ഡീസിന് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എല്‍) എന്ന സ്ഥാപനമാണ് വാക്സിന്‍ നിര്‍മ്മിക്കുന്നത്.

Related Articles

Back to top button