India

ബദരീനാഥനല്ല, അത് ബദ്രുദ്ദീൻ ഷാ ആണ് , ക്ഷേത്രം മുസ്ലീങ്ങൾക്ക് കൈമാറണമെന്ന വീഡിയോ വീണ്ടും 

“Manju”

ചമോലി ; ബദരിനാഥ് ക്ഷേത്രത്തിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാജ പ്രചാരണങ്ങൾ ഉയരുന്നു . ബക്രീദ് ദിനത്തിൽ മുസ്ലീം വിശ്വാസികൾ ബദരീനാഥ് ക്ഷേത്രത്തിനു സമീപം നിസ്കരിച്ചതായി പ്രചാരണങ്ങൾ വന്നിരുന്നു . അതിനു പിന്നാലെയാണ് ബദരീനാഥ് ക്ഷേത്രമല്ലെന്നും സ്ഥലം മുസ്ലീങ്ങൾക്ക് കൈമാറണമെന്നുമുള്ള മൗലാന അബ്ദുൾ ലത്തീഫ് ഖാസ്മിയുടെ വീഡിയോ വീണ്ടും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത് .

ബദരീനാഥ് ഹിന്ദുക്കൾ മുസ്ലീങ്ങൾക്ക് കൈമാറണമെന്നാണ് വീഡിയോയിൽ മൗലാന പറയുന്നത്. അത് ബദരീനാഥല്ല, ബദ്രുദ്ദീൻ ഷാ ആണ് , പേരിന്റെ അവസാനത്തിൽ “നാഥ്” എന്ന ഫിക്‌സ് ചെയ്താൽ ഈ സ്ഥലം ഹിന്ദുക്കളുടെ ക്ഷേത്രമായി മാറില്ലെന്നും മൗലാന പറയുന്നു.

ക്ഷേത്രം തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നതിന് മുമ്പ് ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കണമെന്നും മൗലാന ഹിന്ദുക്കളോട് ആവശ്യപ്പെടുന്നു. ക്ഷേത്രം മുസ്ലീങ്ങൾക്ക് കൈമാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് എന്നിവരോടും അബ്ദുൾ ലത്തീഫ് ഖാസ്മി ആവശ്യപ്പെടുന്നു. കൂടാതെ ക്ഷേത്ര മാനേജ്‌മെന്റിനോട് ക്ഷേത്രത്തിൽ നിന്ന് പുറത്തുപോകാനും ആവശ്യപ്പെടുന്നു.

1:00 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ അവസാനിക്കുന്നത് മുസ്ലീങ്ങൾക്ക് ആരാധനാലയം തിരികെ നൽകുന്നില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തികൊണ്ടാണ് .“ഇത് ഞങ്ങൾക്ക് തിരികെ നൽകിയില്ലെങ്കിൽ, മുസ്ലീങ്ങളായ ഞങ്ങൾ ശ്രീകോവിലിലേക്ക് മാർച്ച് ചെയ്യുകയും അത് പിടിച്ചെടുക്കുകയും ചെയ്യും”, മൗലാന പറയുന്നു.

2017 നവംബർ 15 ന് പുറത്ത് വന്ന വീഡിയോ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഹിന്ദു മത വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തി . മൗലാനയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

മൗലാന അബ്ദുൾ ലത്തീഫിന്റെ പ്രസ്താവന സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിന് ഭീഷണിയാകുമെന്ന് സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് പട്ടേൽ ഉംറാവുവും അഭിപ്രായപ്പെട്ടു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയതിനും സാമൂഹിക ഐക്യത്തെ തകർക്കാൻ ശ്രമിച്ചതിനും മൗലാനയെ അറസ്റ്റ് ചെയ്യണമെന്ന് സഹാറൻപൂർ പോലീസിനോടും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button